ലാപ്‌ടോപ്പ് വിതരണം

Thursday 09 October 2025 12:17 AM IST

മേലാർകോട്: പഞ്ചായത്തിന്റെ 2025 - 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും ഫർണിച്ചറുകളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ ഉദ്ഘാടനം ചെയ്തു. ഏഴു വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പും 31 വിദ്യാർത്ഥികൾക്ക് ഫർണിച്ചറുകളുമാണ് വിതരണം ചെയ്തത്. ലാപ്‌ടോപ്പിന് നാല് ലക്ഷം രൂപയും ഫർണിച്ചറുകൾക്ക് 153000 രൂപയും വകയിരുത്തി.

മേലാർക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.വത്സല അദ്ധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമലത, പ്രഭാകരൻ, ഐ.മൻസൂർ അലി, വിജയലക്ഷ്മി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെന്താമര, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് ചെയർപേഴ്സൺ സജ്ന ഹസ്സൻ, അസിസ്റ്റന്റ് സെക്രട്ടറി ഷെറീന, പഞ്ചായത്ത് മെമ്പർമാർ എന്നിവർ പങ്കെടുത്തു.