സുരക്ഷിത വിദേശ തൊഴിലിന് ഓവർസീസ് മൊബിലിറ്റി ബിൽ
Thursday 09 October 2025 12:51 AM IST
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് സുരക്ഷിതവും നിയമപരവുമായ വിദേശ തൊഴിൽ ഉറപ്പാക്കാൻ ഓവർസീസ് മൊബിലിറ്റി (ഫെസിലിറ്റേഷൻ ആൻഡ് വെൽഫെയർ) ബില്ലുമായി കേന്ദ്ര സർക്കാർ. 1983ലെ കുടിയേറ്റ നിയമത്തിന് പകരമുള്ള ബിൽ വൈകാതെ പാർലമെന്റിൽ അവതരിപ്പിക്കും. നിയമവിരുദ്ധ കുടിയേറ്റവും യു.എസടക്കമുള്ള രാജ്യങ്ങളിൽ നിന്നുള്ള നാടുകടത്തലും വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
നിയമലംഘനങ്ങൾക്ക് 20 ലക്ഷം പിഴ തൊഴിൽ, നൈപുണ്യ വികസന മന്ത്രാലയങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ നാമനിർദ്ദേശം ചെയ്യപ്പെട്ട 10 അംഗങ്ങളും കൗൺസിലിലുണ്ടാകും.
നിർദ്ദിഷ്ട ബില്ലിൽ ജനങ്ങൾക്ക് നവംബർ ഏഴു വരെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാം. വിദേശകാര്യമന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ mea.gov.in വെബ്‌സൈറ്റിൽ ബില്ല് ലഭ്യമാണ്. us1.epw@mea.gov.in, consultant4epw@mea.gov.in എന്നീ ഇ-മെയിലുകളിൽ അഭിപ്രായം അറിയിക്കാം.