രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയിൽ മികവിന്റെ കേന്ദ്രം
Thursday 09 October 2025 12:56 AM IST
തിരുവനന്തപുരം: രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജിയുടെ (ആർ.ഐ.ഇ.ടി) നേതൃത്വത്തിൽ എനർജി ആൻഡ് ഓട്ടോമേഷൻ വിദ്യാഭ്യാസ രംഗത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് അസാപ് കേരള, ഷ്നെയ്ഡർ ഇലക്ട്രിക്, മെൻട്രിക് ട്രെയിനിംഗ് ആൻഡ് കണസൾട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടു. മന്ത്രി ഡോ.ആർ.ബിന്ദു, രാജധാനി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ ഡോ.ബിജു രമേശ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ ധാരണാപത്രം കൈമാറി.
അസാപ് കേരള സി.എം.ഡി ഡോ.ഉഷാ ടൈറ്റസ്, ആർ.ഐ.ഇ.ടി പ്രിൻസിപ്പൽ ഡോ.മധുകുമാർ, അസാപ് സി.ഒ.ഇയും സ്കിൽ ഡിമാന്റ് അഗ്രിഗേഷൻ ഹെഡുമായ ലൈജു.ഐ.പി.നായർ, മെൻട്രിക് ട്രെയിനിംഗ് ആൻഡ് കൺസൾട്ടിംഗ് എം.ഡി ആൻഡ് സി.ഇ.ഒ ദിലീപ് കുമാർ, സ്ലോൺ ഇൻഫോസിസ്റ്റംസ് ലിമിറ്റഡ് ഡയറക്ടർ മോഹിത് ഖന്ന, എം.മനോഹരൻ, കെ.ശങ്കരൻ എന്നിവർ പങ്കെടുത്തു.