മികവിന്റെ പട്ടികയിൽ അദീബ് അഹമ്മദ്
Thursday 09 October 2025 1:59 AM IST
കൊച്ചി: ഫിനാൻസ് വേൾഡ് പുറത്തിറക്കിയ യു.എ.ഇയിലെ മികച്ച പ്രവാസി വ്യവസായികളുടെ പട്ടികയിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ് എം.ഡി അദീബ് അഹമ്മദ് ഇടം നേടി. നവീകരണ പ്രവർത്തനം, ഭാവി പദ്ധതികളുടെ നേതൃത്വം തുടങ്ങിയവയിലൂടെ തങ്ങളുടെ വ്യവസായങ്ങളെ മികവുറ്റതാക്കിയ വ്യക്തികളെ ഉൾപ്പെടുത്തിയാണ് പട്ടിക പുറത്തിറക്കിയത്. കഴിഞ്ഞ ജൂണിൽ ഫിക്കിയുടെ മിഡിൽ ഈസ്റ്റ് ചെയർമാനായി അദീബ് അഹമ്മദിനെ വീണ്ടും തിരഞ്ഞെടുത്തിരുന്നു.