ലാഭമെടുപ്പിൽ ഇടിഞ്ഞ് ഓഹരി വിപണി
Thursday 09 October 2025 3:06 AM IST
കൊച്ചി: തുടർച്ചയായ നാലുദിവസത്തെ കുതിപ്പിന് ശേഷം ഇടിഞ്ഞ് ഓഹരിവിപണി. നിക്ഷേപകർ ലാഭമെടുക്കാനൊരുങ്ങിയതാണ് കാരണം. സെൻസെക്സ് 153 പോയിന്റിടിഞ്ഞ് 81,773ലെത്തി. നിഫ്റ്റി 62.15 പോയിന്റ് ഇടിഞ്ഞെങ്കിലും 25,050നുള്ളിൽ നിലനിറുത്താനായി. ഐ.ടി ഓഹരികളിൽ വലിയ വാങ്ങലുകൾ നടന്നു. ആരോഗ്യമേഖലയിലെ ഓഹരികളിലും വാങ്ങലുകൾ നടന്നു. ഓട്ടോ, ഫാർമ, മീഡിയ, ബാങ്ക് ഓഹരികൾ വില്പന സമ്മർദ്ദം നേരിട്ടു.