മൾട്ടിസ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിനായി സഹകരണം

Thursday 09 October 2025 2:08 AM IST

കൊച്ചി: നവി മുംബയിൽ മൾട്ടിസ്‌പെഷ്യാലിറ്റി ബ്ലോക്കിനൊപ്പം 60 കിടക്കകളുള്ള ബോൺ മാരോ ട്രാൻസ്‌പ്ലാന്റ് സെന്ററും ഉൾപ്പെടുന്ന കാൻസർ ആശുപത്രി പദ്ധതിക്കായി നാഷണൽ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യ(എൻ.എസ്.ഇ) തറക്കല്ലിട്ടു. സി.എസ്.ആർ സംരംഭത്തിന്റെ ഭാഗമായി ടാറ്റ മെമ്മോറിയൽ സെന്ററുമായി ചേർന്നാണ് ഈ സംരംഭം. പ്രതിവർഷം ഏകദേശം 1.3 ലക്ഷം രോഗികൾക്ക് സേവനം നൽകുമെന്നും ഒരു വർഷത്തിനുള്ളിൽ 600ലധികം ബോൺമാരോ ട്രാൻസ്‌പ്ലാന്റ് നടത്താനുള്ള ശേഷി ഇതിനുണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. 380 കോടി രൂപ ചെലവുവരുന്ന പദ്ധതി 2027 ജൂലായിൽ പ്രവർത്തനം ആരംഭിക്കാൻ ലക്ഷ്യമിടുന്നു. ചരിത്രപരമായ ഈ സംരംഭത്തിൽ ടാറ്റ മെമ്മോറിയൽ സെന്ററുമായി സഹകരിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായി എൻ.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ ആശിഷ്‌കുമാർ ചൗഹാൻ പറഞ്ഞു.