യൂണിഫൈഡ് മാർക്കറ്റ് ഇന്റർഫേസുമായി ആർ.ബി.ഐ

Thursday 09 October 2025 6:11 AM IST

മുംബയ്: രാജ്യത്തിന്റെ സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനായി റിസർവ് ബാങ്ക് ഒഫ് ഇന്ത്യ (ആർ.ബി.ഐ) 'യൂണിഫൈഡ് മാർക്കറ്റ് ഇന്റർഫേസ്' വിഭാവനം ചെയ്തതായി ആർ.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്ര. 'ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2025'ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'യൂണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്' (യുപിഐ) പേയ്‌മെന്റ് രംഗത്ത് വിപ്ലവം സൃഷ്ടിച്ചതുപോലെ, വായ്പ നൽകുന്നവർക്ക് ഇതര ക്രെഡിറ്റ് മോഡലുകൾ നിർമ്മിക്കാൻ ഡാറ്റ ഉപയോഗിക്കാൻ സാധിക്കുന്നതിന് ലക്ഷ്യമിട്ടുള്ളതാണ് നിർദ്ദിഷ്ട 'യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസ്' എന്നും അദ്ദേഹം പറഞ്ഞു.

വായ്പ നൽകുന്നവർക്ക് ഇതര ക്രെഡിറ്റ് മോഡലുകൾ നിർമ്മിക്കാൻ ഡാറ്റയുടെ ഉപയോഗം സാധ്യമാക്കുക എന്നതാണ് യൂണിഫൈഡ് ലെൻഡിംഗ് ഇന്റർഫേസിന്റെ ലക്ഷ്യമെന്നും സാമ്പത്തിക സേവനങ്ങൾ വേണ്ടത്ര ലഭ്യമല്ലാത്ത വിഭാഗങ്ങൾക്ക് വായ്പാ ലഭ്യത വർദ്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.