സ്വർണം പവന് 90,000 കടന്നു

Thursday 09 October 2025 12:19 AM IST

കൊച്ചി: സ്വർണവില പവന് 90,000 രൂപ കടന്നു. ഇന്നലെ രണ്ടു തവണയാണ് വില വർദ്ധിച്ചത്. അന്താരാഷ്ട്ര വിപണിയിൽ ഔൺസിന് 4000 ഡോളർ കടന്നതോടെ ഇന്നലെ രാവിലെ ഗ്രാമിന് 105 രൂപ കൂടി 11290 രൂപയും പവന് 840 രൂപ വർദ്ധിച്ച് 90,320 രൂപയുമായി. ഉച്ച കഴിഞ്ഞതോടെ ആഗോള വിപണിയിൽ സ്വർണത്തിന് 4038 ഡോളറായി. ഇതോടെ ആഭ്യന്തരവിപണിയിലും വില പുതുക്കി. ഗ്രാമിന് വീണ്ടും 70 രൂപയും പവന് 560 രൂപയും കൂടി. ഗ്രാമിന് 11360 രൂപയും പവന് 90880 രൂപയുമായി. വില ഇന്നും കൂടിയേക്കും.