ജില്ലാതല മത്സരം

Wednesday 08 October 2025 11:26 PM IST

പത്തനംതിട്ട : സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാർത്ഥികൾക്കായി 18ാം ജൈവവൈവിദ്ധ്യ കോൺഗ്രസ് ജില്ലാതല മത്സരം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. ഡോ. ആർ ജിതേഷ് കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.വനം വന്യജീവി വകുപ്പ് മുൻ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ചിറ്റാർ ആനന്ദൻ, ജൈവവൈവിദ്ധ്യ ബോർഡ് ജില്ലാ കോർഡിനേറ്റർ അരുൺ സി. രാജൻ, ഡോ. വി.പി തോമസ് എന്നിവർ പങ്കെടുത്തു.വിജയികൾക്ക് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് മൊമെന്റോയും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.