സ്‌പോട്ട് അലോട്ട്‌മെന്റ് 10ന്
Thursday 09 October 2025 12:26 AM IST
തിരുവനന്തപുരം: തിരുവനന്തപുരം,കണ്ണൂർ ഗവ.നഴ്‌സിംഗ് കോളേജുകളിലെ വിവിധ കോഴ്സുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് 10ന് എൽ.ബി.എസ് ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ നടത്തും. കാർഡിയോ തൊറാസിക്ക് നഴ്‌സിംഗ്,ക്രിറ്റിക്കൽ കെയർ നഴ്‌സിംഗ്,എമർജൻസി ആൻഡ് ഡിസാസ്റ്റർ നഴ്‌സിംഗ്,നിയോനേറ്റൽ നഴ്‌സിംഗ്,നഴ്‌സസ് ആൻഡ് മിഡ്‌വൈഫറി പ്രാക്ടീഷണർ എന്നീ പോസ്റ്റ് ബേസിക് ഡിപ്ലോമ നഴ്‌സിംഗ് കോഴ്‌സുകളിലേക്കാണ് അലോട്ട്മെന്റ്. www.lbscentre.kerala.gov.in വെബ്സൈറ്റിലെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ രാവിലെ 11നകം എൽ.ബി.എസിന്റെ ഏതെങ്കിലും ജില്ലാ ഫെസിലിറ്റേഷൻ സെന്ററുകളിൽ ഹാജരായി രജിസ്റ്റർ ചെയ്യണം. 0471-2560361, 362, 363, 364.