മോദിയെ കാണാൻ മുഖ്യമന്ത്രി ഡൽഹിയിൽ

Thursday 09 October 2025 12:35 AM IST

ന്യൂഡൽഹി: കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ നേടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഇന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും കാണും. ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരിയുടെയും സമയം തേടിയിട്ടുണ്ട്. മുഖ്യമന്ത്രി ഇന്നലെ രാത്രി ഡൽഹിയിലെത്തി. വയനാട് പാക്കേജിൽ അടക്കം കേന്ദ്രത്തിൽ നിന്ന് അനുകൂല പ്രതികരണം തേടിയാണ് കൂടിക്കാഴ്‌ചയെന്നറിയുന്നു.