ഡോക്ടർക്ക് വെട്ടേറ്റ സംഭവം. വെട്ടിൽ ഞെട്ടി നാട് ,പണിമുടക്കി ഡോക്ടർമാരും ജീവനക്കാരും

Thursday 09 October 2025 12:59 AM IST
താ​മ​ര​ശ്ശേ​രി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​യി​ലെ​ ​ഡോ​ക്ട​റെ​ ​വെ​ട്ടി​ ​പ​രി​ക്കേ​ൽ​പ്പി​ച്ച​ ​പ്ര​തി​ സനൂപിനെ​ ​ബാ​ലു​ശ്ശേ​രി​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​വൈ​ദ്യ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​കൊ​ണ്ടു​വ​ന്ന​പ്പോൾ

കോഴിക്കോട്: പട്ടാപ്പകൽ ഡോക്ടറെ ആശുപത്രിയിൽ കയറി വെട്ടിയ സംഭവത്തിൽ ഞെട്ടിത്തരിച്ച് നാട്. ജില്ലയിലെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരും ജീവനക്കാരും പണിമുടക്കിയതോടെ രോഗികൾ വലഞ്ഞു. അത്യാഹിത വിഭാഗം പോലെ അവശ്യസർവീസുകൾ പ്രവർത്തിച്ചെങ്കിലും ഒ.പി. ഉൾപ്പെടെ മറ്റ് സേവനങ്ങളെല്ലാം നിറുത്തിയതോടെ രോഗികൾ ചികിത്സ കിട്ടാതെ മടങ്ങി. ഡോക്ടറെ വെട്ടിയ സംഭവം ആതുരസേവന രംഗത്തുള്ളവരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. മാദ്ധ്യമ, പൊതു പ്രവർത്തകരടക്കം നിരവധി പേർ തടിച്ചുകൂടി. ഓഗസ്റ്റ് 14നാണ് സനൂപിന്റെ മകൾ അനയ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്. പനി മൂർച്ഛിച്ചതിനെ തുടർന്ന് ആദ്യം താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. അനയയുടെ സഹോദരനും രോഗം സ്ഥിരീകരിച്ചിരുന്നു. സഹോദരൻ പിന്നീട് രോഗമുക്തി നേടി.

അനയയ്ക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചപ്പോൾ സനൂപ് ചില സംശയങ്ങൾ പ്രകടിപ്പിച്ചിരുന്നു. മകൾക്ക് രോഗം സ്ഥിരീകരിച്ചതിലും മകളുടെ മരണത്തിലും തനിക്ക് സംശയമുണ്ടെന്നായിരുന്നു സനൂപ് മാദ്ധ്യമങ്ങളോട് പറഞ്ഞത്. '20 കുട്ടികൾ കുളിക്കുന്ന കുളമാണ്. അങ്ങനെയെങ്കിൽ എല്ലാവർക്കും രോഗം വരേണ്ടേ. അവൾക്ക് മാത്രം വരുമോ. ഒരുദിവസം മാത്രംകൊണ്ട് എങ്ങനെയാണ് ഈ അമീബ വരുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരട്ടെ'', എന്നായിരുന്നു സനൂപ് അന്ന് പ്രതികരിച്ചത്.

  • പ്രതിഷേധിച്ച് ഡോക്ടർമാർ: പരിഹാരത്തിന് നിർദ്ദേശങ്ങൾ

ഡോക്ടറെ ആക്രമിച്ചതിൽ പരിക്കേൽപ്പിച്ചതിൽ കെ.ജി.എം.ഒ പ്രതിഷേധിച്ചു. വന്ദനദാസ് സംഭവത്തെ തുടർന്ന് ആശുപത്രികളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർ നൽകിയിട്ടുള്ള ഉറപ്പുകൾ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ചില നിർദ്ദേശങ്ങളും മുന്നോട്ടുവച്ചു. ആശുപത്രികളിലെ സുരക്ഷ സംബന്ധിച്ച് ഹൈക്കോടതിയിൽ സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞതുപോലെ മേജർ ആശുപത്രികളിലെ സുരക്ഷയ്ക്ക് സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ടു. ആശുപത്രികളിലെ സെക്യൂരിറ്റി ജീവനക്കാരായി വിമുക്തഭടന്മാരെ നിയമിക്കണമെന്ന സർക്കാർ നിർദ്ദേശം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടിയെടുക്കണം. വിമുക്തഭടന്മാരുടെ നിയമനം ഉറപ്പു വരുത്തുകയും വേണം.

  • പ്രധാന നിർദ്ദേശങ്ങൾ

ആശുപത്രികളെ പ്രത്യേക സുരക്ഷാ മേഖലകളായി പ്രഖ്യാപിക്കുക

ട്രയാജ് സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുകുക.

അത്യാഹിത വിഭാഗങ്ങളിൽ ഓരോ ഷിഫ്റ്റിലും രണ്ട് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കുക.

പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട് പോസ്റ്റുകൾ സ്ഥാപിക്കുമെന്ന വാഗ്ദാനം പാലിക്കുക.

എല്ലാ ആശുപത്രികളിലും സി.സി.ടി.വി സ്ഥാപിക്കുക.

ചി​കി​ത്സാ​ ​വി​വ​ര​ങ്ങൾ കി​ട്ടാ​ത്ത​തി​ലും​ ​പക

കോ​ഴി​ക്കോ​ട്:​ ​അ​മീ​ബി​ക് ​മ​സ്തി​ഷ്ക​ജ്വ​ര​ത്തെ​ ​തു​ട​ർ​ന്ന് ​മ​രി​ച്ച​ ​അ​ന​യ​യു​ടെ​ ​ചി​കി​ത്സ​യും​ ​മ​ര​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ളും​ ​മ​റ്റും​ ​കി​ട്ടി​യി​ല്ലെ​ന്നും​ ​സ​നൂ​പും​ ​കു​‌​ടും​ബ​വും​ ​ആ​രോ​പി​ക്കു​ന്നു.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​കി​ട്ടേ​ണ്ട​ ​മ​ര​ണ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ല​ഭി​ക്കാ​നു​ള്ള​ ​കാ​ര്യ​ങ്ങ​ളു​ൾ​പ്പെ​ടെ​ ​ചെ​യ്തു​കൊ​ടു​ത്തി​രു​ന്നു​വെ​ന്നാ​ണ് ​അ​ധി​കൃ​ത​ർ​ ​പ​റ​യു​ന്ന​ത്. ഇ​വ​രു​ടെ​ ​വീ​ടി​ന് ​സ​മീ​പ​ത്തു​ള്ള​ ​കു​ള​ത്തി​ൽ​ ​നി​ന്നു​മെ​ടു​ത്ത​ ​ജ​ല​ ​സാം​പി​ളി​ലെ​ ​അ​മീ​ബ​യും​ ​കു​ട്ടി​യു​ടെ​ ​മ​ര​ണ​ത്തി​ന് ​കാ​ര​ണ​മാ​യ​ ​അ​മീ​ബ​യും​ ​ത​മ്മി​ൽ​ ​വ്യ​ത്യാ​സ​മു​ണ്ടെ​ന്നു​ള്ള​ ​വി​വ​രം​ ​സ​നൂ​പി​ന് ​ല​ഭി​ച്ചി​രു​ന്നു​വ​ത്രെ.​ ​ഇ​ത് ​ആ​ശു​പ​ത്രി​യ​ധി​കൃ​ത​ർ​ ​നി​ഷേ​ധി​ക്കു​ന്നു.​ ​കു​ള​മെ​ന്ന് ​പ​റ​യാ​ൻ​ ​പ​റ്റാ​ത്ത​ ​അ​ഴു​ക്കു​വെ​ള്ള​മു​ള്ള​ ​കു​ഴി​യി​ലാ​ണ് ​കു​ട്ടി​ ​കു​ളി​ച്ചി​രു​ന്ന​തെ​ന്ന് ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തു​ൾ​പ്പെ​ടെ​ ​രോ​ഗ​സാ​ദ്ധ്യ​ത​യു​ള്ള​ ​സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ഗ​വ.​ആ​ശു​പ​ത്രി​ക​ളിൽ ഇ​ന്ന് ​കാ​ഷ്വാ​ലി​റ്റി​ ​മാ​ത്രം

കോ​ഴി​ക്കോ​ട്:​ ​ഡോ​ക്ട​റെ​ ​ആ​ക്ര​മി​ച്ച​തി​ൽ​ ​പ്ര​തി​ഷേ​ധി​ച്ച് ​കോ​ഴി​ക്കോ​ട് ​ജി​ല്ല​യി​ൽ​ ​എ​ല്ലാ​ ​ഗ​വ.​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​കാ​ഷ്വാ​ലി​റ്റി​ ​ഒ​ഴി​കെ​യു​ള്ള​ ​എ​ല്ലാ​ ​സേ​വ​ന​ങ്ങ​ൾ​ ​ഇ​ന്ന് ​പൂ​ർ​ണ​മാ​യും​ ​നി​റു​ത്തി​വ​യ്ക്കാ​ൻ​ ​കേ​ര​ള​ ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ജി.​എം.​ഒ.​എ​)​ ​തീ​രു​മാ​നി​ച്ചു.​ ​സം​ഘ​ട​ന​ ​മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ ​ആ​വ​ശ്യ​ങ്ങ​ളി​ൽ​ ​സ​മ​യ​ബ​ന്ധി​ത​മാ​യി​ ​പ​രി​ഹാ​രം​ ​ഉ​ണ്ടാ​വു​ന്നി​ല്ലെ​ങ്കി​ൽ​ ​രോ​ഗീ​പ​രി​ച​ര​ണം​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സേ​വ​ന​ങ്ങ​ൾ​ ​നി​റു​ത്തി​വെ​ച്ചു​കൊ​ണ്ടു​ള്ള​ ​പ്ര​ക്ഷോ​ഭം​ ​ന​ട​ത്തു​മെ​ന്ന് ​ഭാ​ര​വാ​ഹി​ക​ൾ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കി.​ ​ആ​ശു​പ​ത്രി​ ​ആ​ക്ര​മ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​സം​ഘ​ട​ന​ ​മു​ന്നോ​ട്ടു​വെ​ക്കു​ന്ന​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കെ.​ജി.​എം.​ഒ.​എ​ ​ഇ​ന്ന് ​സം​സ്ഥാ​ന​ ​വ്യാ​പ​ക​മാ​യി​ ​പ്ര​തി​ഷേ​ധ​ദി​നം​ ​ആ​ച​രി​ക്കും.​ ​എ​ല്ലാ​ ​സ​ർ​ക്കാ​ർ​ ​ആ​ശു​പ​ത്രി​ക​ളി​ലും​ ​പ്ര​തി​ഷേ​ധ​ ​യോ​ഗ​വും​ ​ന​ട​ത്തു​മെ​ന്ന് ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഡോ.​ ​സു​നി​ൽ​ ​പി.​കെ,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ഡോ.​ജോ​ബി​ൻ​ ​ജി.​ ​ജോ​സ​ഫ് ​എ​ന്നി​വ​ർ​ ​അ​റി​യി​ച്ചു.

ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​വീ​ഴ്ച​:​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ്

താ​മ​ര​ശ്ശേ​രി​:​ ​താ​ലൂ​ക് ​ഹോ​സ്പി​റ്റ​ലി​ലെ​ ​ഡോ​ക്ട​ർ​ക്ക് ​വെ​ട്ടേ​റ്റ​ത് ​ആ​രോ​ഗ്യ​വ​കു​പ്പ് ​ത​ക​ർ​ന്ന​തി​ന്റെ​ ​ഫ​ല​മാ​യാ​ണെ​ന്ന് ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ആ​രോ​പി​ച്ചു.​ ​ഡോ​ക്ട​ർ​മാ​രു​ടെ​യും​ ​മ​റ്റു​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​അ​പ​ര്യാ​പ്ത​ത​ ​ആ​ശു​പ​ത്രി​യു​ടെ​ ​പ്ര​വ​ർ​ത്ത​നം​ ​താ​ളം​ ​തെ​റ്റി​ക്കു​ന്നു​ണ്ട്.​ ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​ ​വ്യ​ക്തി​യു​ടെ​ ​മ​ക​ൾ​ ​മ​രി​ക്കാ​നി​ട​യാ​യ​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​യ​തും​ ​പി​താ​വ് ​ആ​ക്ര​മ​ണം​ ​ന​ട​ത്തി​യ​തും​ ​ആ​രോ​ഗ്യ​വ​കു​പ്പി​ലെ​ ​അ​നാ​സ്ഥ​യും​ ​പി​ടി​പ്പു​കേ​ടും​ ​മൂ​ല​മാ​ണ്.​ ​ആ​ശു​പ​ത്രി​യു​ടെ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ജ​ന​ങ്ങ​ൾ​ ​നി​രാ​ശ​രാ​ണ്.​ ​അ​വ​ർ​ ​പ്ര​കോ​പി​ത​രാ​കു​ന്ന​ ​സാ​ഹ​ച​ര്യം​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ഇ​ട​പെ​ടേ​ണ്ട​ ​സ​ർ​ക്കാ​ർ​ ​പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും​ ​പ​റ​ഞ്ഞു.​ ​പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​ന് ​ഇ​നി​യെ​ങ്കി​ലും​ ​ഇ​ട​പെ​ട​ലു​ണ്ടാ​ക​ണ​മെ​ന്നും​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​എം.​പി.​സി​ ​ജം​ഷി​ദ്,​ ​കാ​വ്യ​ ​വി.​ആ​ർ,​ ​അ​ൻ​ഷാ​ദ് ​മ​ല​യി​ൽ,​ ​രാ​ജേ​ഷ് ​കോ​ര​ങ്ങാ​ട്,​ ​പി.​ഹാ​ദി​ ​തു​ട​ങ്ങ​വ​ർ​ ​പ്ര​സം​ഗി​ച്ചു.