പീഡനക്കേസിൽ പ്രതി അറസ്റ്റിൽ

Thursday 09 October 2025 12:04 AM IST

ചവറ: അറുപതുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടി. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പന്മന മേക്കാട് രഞ്ജിത്ത് ഭവനിൽ ഉമേഷാണ് (36) ചവറ പൊലീസിന്റെ പിടിയിലായത്. പ്രതിക്കായി തെരച്ചിൽ നടത്തിവരുന്നതിനിടയിൽ കരുനാഗപ്പള്ളി എ.സി.പിയുടെ ചുമതല വഹിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി ബിനു ശ്രീധറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ നീക്കത്തിലൂടെ കണ്ണൂർ പുതിയങ്ങാടിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു ചവറ പൊലീസ് സബ് ഇൻസ്പെക്ടർ ഷാജിമോന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒമാരായ രാജീവ് കുമാർ, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്