ഷൂട്ടിംഗ് സ്പോർട്സ് ചാമ്പ്യൻഷിപ്പ്

Thursday 09 October 2025 12:06 AM IST

പരവൂർ: ജില്ലാതല ഷൂട്ടിംഗ് സ്പോർട്സ് ചാമ്പ്യൻഷിപ്പ് ജില്ലാ റൈഫിൾ അസോസിയേഷൻ പരവൂർ ഇൻഡോർ ഷൂട്ടിംഗ് റേഞ്ചിൽ നടന്നു. 2025 വർഷത്തെ സംസ്ഥാന സ്കൂൾ സ്പോർട്സ് മീറ്റിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ വകുപ്പാണ് ഷൂട്ടിംഗ് സ്പോർട്സ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. അറുപതോളം കായികപ്രതിഭകൾ പങ്കെടുത്ത മത്സരം പന്തളം എൻ.എസ്.എസ് കോളേജ് പ്രിൻസിപ്പൽ മേജർ‌ ഡോ.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ വകുപ്പിനെ പ്രതിനിധീകരിച്ച് അനൂപ്, ജില്ലാ റൈഫിൾ അസോസിയേഷൻ സെക്രട്ടറി വിഘ്നുരാജ്, ജില്ലാ ഷൂട്ടിംഗ് കോച്ച് നിഖിൽ ബാബു എന്നിവർ നേതൃത്വം നൽകി. സ്വർണ്ണം, വെള്ളി, വെങ്കല മെഡൽ ജേതാക്കൾ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും.