എട്ട് ദിവസത്തിനിടെ 10 പേർക്ക് രോഗം,​ പാറശാല സ്വദേശിയായ 38കാരന് രോഗബാധ സ്ഥിരീകരിച്ചു

Thursday 09 October 2025 12:07 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് ദിവസത്തിനിടെ പത്ത് പേർക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരം പാറശാല സ്വദേശിയായ 38കാരനാണ് ഒടുവിൽ രോഗം സ്ഥിരീകരിച്ചത്. കാൻസർ ബാധിതനായ തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിൽ കഴിയുന്നതിനിടയിലാണ് യുവാവിൽ രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾക്ക് രോഗം ഉണ്ടായതിന്റെ ഉറവിടം സംബന്ധിച്ച് വ്യക്തതയില്ല. നിലവിൽ തിരുവനന്തപുരത്ത് നാല് ആക്ടീവ് കേസുകളാണുള്ളത്.

ഈ വർഷം ഇതുവരെ 98 പേർക്കാണ് സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 22 പേരുടെ മരണവും സ്ഥിരീകരിച്ചു.