മെഗാ കൊമേഴ്‌സ് ക്വിസ് മത്സരം
Thursday 09 October 2025 12:09 AM IST
കൊല്ലം: പ്രൊഫഷണൽ ചാപ്ടറിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന മെഗാ കൊമേഴ്‌സ് ക്വിസ് മത്സരം 'ക്വിസത്തോൺ 2025" 11 മുതൽ നാല് കേന്ദ്രങ്ങളിൽ നടക്കും. ഒരു സ്കൂളിൽ നിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. 11ന് കൊട്ടാരക്കരയിലും 12ന് കായംകുളത്തും 19ന് ആറ്റിങ്ങലും 20ന് കൊല്ലത്തുമാണ് പ്രാഥമിക മത്സരങ്ങൾ. 26ന് കൊല്ലം പ്രൊഫഷണൽ ചാപ്ടറിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ വിജയിക്കുന്ന സ്കൂളുകൾക്ക് ട്രോഫിയും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് മുപ്പതിനായിരം, ഇരുപതിനായിരം, പതിനായിരം രൂപ വീതം ക്യാഷ് പ്രൈസും ലഭിക്കും. വിദ്യാർത്ഥികൾക്ക് സി.എ, സി.എം.എ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകളുടെ ഉപരിപഠനത്തിന് ഇരുപത് ലക്ഷം രൂപയുടെ സ്കോളർഷിപ്പും ലഭിക്കും. ഫോൺ: 9447744029.