സൈനികനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ

Thursday 09 October 2025 12:10 AM IST

കൊ​ല്ലം: മുൻ വി​രോ​ധത്താൽ സൈ​നി​ക​നെ മർ​ദ്ദി​ച്ച് പ​രി​ക്കേൽ​പ്പി​ച്ച ശേ​ഷം ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി കൊ​ട്ടി​യം പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ഉ​മ​യ​ന​ല്ലൂർ പേ​ര​യം വി​നീ​ത് ഭ​വ​നിൽ വി​നീ​താണ് (28) പി​ടി​യി​ലാ​യ​ത്. ത​ഴു​ത്ത​ല പേ​ര​യം പ്രീ​താ ഭ​വ​നിൽ രാ​ഹുലിനാണ് (22) പ​രി​ക്കേറ്റത്. ആ​ഗ​സ്റ്റ് 24ന് രാ​ത്രി 8 ഓ​ടെ കു​ടു​ബ​ത്തോ​ടൊ​പ്പം യാ​ത്ര ചെ​യ്യുമ്പോൾ രാ​ഹു​ലി​നെ പ്ര​തി​യും സു​ഹൃ​ത്തും ചേർ​ന്ന് ത​ട​ഞ്ഞുനിറു​ത്തി​യ ശേ​ഷം ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. രാ​ഹു​ലി​ന്റെ ഒ​രു പ​ല്ല് ഒ​ടി​ഞ്ഞു. സ​ഹോ​ദ​ര​ന്റെ ചെ​വി​ക്ക് പ​രി​ക്കേറ്റു. ചാ​ത്തൂർ എ.സി.പി അ​ല​ക്‌​സാ​ണ്ടർ ത​ങ്ക​ച്ച​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തിലാണ് പ്രതിയെ പിടികൂടിയത്. അ​ഞ്ചോ​ളം ക്രി​മി​നൽ കേ​സു​ക​ളിൽ പ്ര​തി​യാ​ണ്. കൊ​ട്ടി​യം എ​സ്.എ​ച്ച്.ഒ പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തിൽ എ​സ്.ഐ നി​ഥിൻ ന​ളൻ, സി.പി.ഒമാ​രാ​യ പ്ര​വീ​ച​ന്ദ്, നൗ​ഷാ​ദ്, ശം​ഭു എന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.