ഡല്‍ഹിയെ അടിച്ച് തൂഫാനാക്കി മുംബയ്
Thursday 09 October 2025 7:56 AM IST
ഹൈദരാബാദ്:പ്രൈം വോളിബോൾ ലീഗ് നാലാം സീസണിൽ തുടർച്ചയായ മൂന്നാം ജയംകുറിച്ച് മുംബയ് മിറ്റിയോഴ്സിന്റെ കുതിപ്പ്. ഇന്നലെ മുംബയ് ഡൽഹി തൂഫാൻസിനെ നേരിട്ടുള്ള സെറ്റുകളിൽ തകർത്തു. സ്‌കോർ: 15-12, 15-10, 15-11. ഓം ലാഡ് വസന്ത് ആണ് കളിയിലെ താരം. മുഹമ്മദ് ജാസിമിന്റെ തകർപ്പൻ സെർവിലൂടെയായിരുന്നു ഡൽഹിയുടെ തുടക്കം. എന്നാൽ അഭിനവ് സലാർ അതിന് സൂപ്പർ പോയിന്റിലൂടെ മറുപടി നൽകി. ഡൽഹി പ്രതിരോധത്തിൽ ശ്രദ്ധയൂന്നിയെങ്കിലും മുംബയ് ശുഭം ചൗധരിയിലൂടെ എതിർകോർട്ടിലെ വിടവുകൾ കണ്ടെത്തി.
ഇന്ന് വൈകിട്ട് 6.30ന് ഗോവ ഗാർഡിയൻസും ചെന്നൈ ബ്ലിറ്റ്സും ഏറ്റുമുട്ടും.