തിരു.നോർത്ത് ഉപജില്ലാ കായികമേളയും കാട്ടിക്കൂട്ടലെന്ന്
തിരുവനന്തപുരം : നോർത്ത് ഉപജില്ലാ സ്കൂൾ കായികമേളയിൽ പരാതി പ്രളയം. ഇന്നലെ മൈലം ജി.വി രാജ സ്കൂളിൽ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളിൽ 400 മീറ്ററിൽ ആറ് ലൈൻ ട്രാക്കിൽ 16 പേരെയാണ് മത്സരിപ്പിച്ചത്. മത്സരാർത്ഥികൾ കൂടുതലുള്ളപ്പോൾ ഹീറ്റ്സ് നടത്തുന്നതിന് പകരം എല്ലാവരെയും ഒരുമിച്ച് ഓടിക്കുകയായിരുന്നു. സർക്കാർ അവഗണനയിൽ പ്രതിഷേധിച്ച് കായികാദ്ധ്യാപകർ വിട്ടുനിൽക്കുന്നതിനാൽ മറ്റ് അദ്ധ്യാപകരെ വച്ചാണ് മത്സരങ്ങൾ നടത്തിയത്.
മത്സരങ്ങൾ നടത്താൻ ആവശ്യമായ കായിക ഉപകരണങ്ങൾ ഇല്ലാത്തതിനാൽ ത്രോയിനങ്ങളും ഹഡിൽസും മാറ്റിവയ്ക്കേണ്ടിവന്നു. ഈമാസം മൂന്നിന് ബാസ്കറ്റ് ബോൾ മത്സരങ്ങൾ നടത്തിയെങ്കിലും റവന്യൂ ജില്ലയിലേക്കുള്ള സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിക്കാത്തതിലും രക്ഷിതാക്കൾ പരാതിപ്പെടുന്നു. സംസ്ഥാനത്ത് മിക്ക ജില്ലകളിലും ഉപജില്ലാ കായിക മേളകളുടെ നടത്തിപ്പ് വഴിയാധാരമായിരിക്കുകയാണ്.
ജേതാക്കൾക്ക് 117.5 പവന്റെ സ്വർണക്കപ്പ് തിരുവനന്തപുരം : ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ജേതാക്കളാകുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്നത് 117.5 പവന്റെ സ്വർണക്കപ്പ്. സംസ്ഥാന സ്കൂൾ കലോത്സവത്തിന് നൽകുന്ന കപ്പിന് സമാനമായ ട്രോഫിയുടെ നിർമാണം പൂർത്തിയായി വരുന്നു. സംസ്ഥാനതല ശാസ്ത്രമേളയ്ക്കായി ഒരു കിലോഗ്രാം തൂക്കമുള്ള സ്വർണക്കപ്പ് നിർമ്മിക്കുന്നതിന് മുൻപ്, ഒന്നു മുതൽ 12-–ാം ക്ലാസ് വരെയുള്ള കുട്ടികളിൽ നിന്നും ഒരു രൂപ വീതം സംഭാവനയായി സ്വീകരിച്ചിരുന്നു. ഇൗ തുക ഇതുവരെ വിനിയോഗിച്ചിരുന്നില്ല. ഇത്തരത്തിൽ വിദ്യാഭ്യാസവകുപ്പിന്റെ കൈവശമുള്ള തുകയും ബാക്കി കായിക മേളക്ക് വേണ്ടി സമാഹരിക്കുന്ന സ്പോൺസർഷിപ്പിൽ നിന്നു കണ്ടെത്തിയുമാണ് സ്വർണക്കപ്പ് നിർമിക്കുന്നത്. 22 മുതൽ 28 വരെയാണ് തിരുവനന്തപുരത്ത് സ്കൂൾ ഒളിമ്പിക്സ് നടക്കുന്നത്.