ടാൻ മാറി മുഖം തിളങ്ങിയത് മിനിട്ടുകൾക്കുള്ളിൽ, ഒറ്റ ഉപയോഗത്തിൽ അത്ഭുതകരമായ റിസൽട്ട്; വീഡിയോ വൈറൽ

Thursday 09 October 2025 11:20 AM IST

ടാൻ ഇല്ലാത്ത, തിളക്കമുള്ള ചർമം സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. സമീകൃതാഹാരം, ശരീരത്തിൽ ജലാംശം നിലനിർത്തുക, മതിയായ ഉറക്കം, സമ്മർദ്ദ നിയന്ത്രണം, സൺസ്‌ക്രീൻ ഉപയോഗം തുടങ്ങിയ ശീലങ്ങളിലൂടെ ആരോഗ്യവും ശരീരവുമൊക്കെ സംരക്ഷിക്കാം. എന്നാൽ വെളുക്കാനും തിളക്കമുള്ള ചർമത്തിനുമൊക്കെയായി ഇൻസ്റ്റന്റ് സൊല്യൂഷൻ തേടുന്നവർ ഏറെയുണ്ട്. രാസവസ്തുക്കളുള്ള പല സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി പരീക്ഷിക്കുകയാണ് ഇവർ ചെയ്യുന്നത്. തുടക്കത്തിൽ ഫലം കിട്ടുമെങ്കിലും കെമിക്കലുകൾ അടങ്ങിയതിനാൽ പാർശ്വഫലങ്ങളുണ്ടായേക്കാം.

മിനിട്ടുകൾക്കുള്ളിൽ തിളക്കമുള്ള ചർമം സ്വന്തമാക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊറിയൻ വൈറ്റനിംഗ് സോപ്പ് ആണ് ഇയാൾ ഉപയോഗിക്കുന്നത്. സോപ്പ് മുഖത്ത് തേക്കുന്നു. നന്നായി പത വരുന്നത് കാണാം. കുറച്ച് സമയത്തിന് മുഖം തൂവാല കൊണ്ട് തുടച്ചുകളയുന്നു. അയാളുടെ മുഖത്തെ ടാൻ മാറിയതായി തോന്നുന്നുണ്ട്. മാത്രമല്ല അയാളുടെ ചർമ്മം തിളങ്ങുന്നതും വീഡിയോയിൽ വ്യക്തമാണ്. സോപ്പ് തേച്ച മുഖവും, സോപ്പ് ഉപയോഗിക്കാത്ത കഴുത്തും തമ്മിൽ നല്ല വ്യത്യാസം തോന്നുന്നുണ്ട്.

ആയിരക്കണക്കിന് ആളുകളാണ് ഈ വീഡിയോ കണ്ടത്. എന്നാൽ യഥാർത്ഥത്തിൽ ഈ വീഡിയോയിലെ അവകാശവാദം ശരിയാണോ? സോപ്പ് തേച്ചതുകൊണ്ട് അയാളുടെ മുഖം തിളങ്ങിയോ? ഇത് ഫെയ്ക്ക് വീഡിയോ ആണോ? തുടങ്ങി നിരവധി ചോദ്യങ്ങളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. മാത്രമല്ല ചിലർ ഇത് എഡിറ്റഡ് ആണെന്നാണ് അഭിപ്രായപ്പെടുന്നത്. മറ്റ് ചിലർ ഫോണിലെ ഫിൽറ്റർ കൊള്ളാമെന്നും അഭിപ്രായപ്പെടുന്നു.