മാനസിക ആരോഗ്യ ദിനാചരണം
Friday 10 October 2025 12:43 AM IST
കൊച്ചി: ഇന്ത്യൻ സൈക്യാട്രിക് സൊസൈറ്റി (ഐ.പി.എസ്) കീഴിലുള്ള എറണാകുളം സൈക്യാട്രിക് സൊസൈറ്റിയുടെയും ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെയും നേതൃത്വത്തിൽ ഇന്ന് ലോക മാനസിക ആരോഗ്യ ദിനാചരണം നടത്തും. രാത്രി എട്ടിന് കലൂർ ഐ.എം.എ ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഡോ. അനൂപ് വിൻസെന്റ് അദ്ധ്യക്ഷനാകും. കോട്ടയം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി. പുന്നൂസ് ഉദ്ഘാടനം ചെയ്യും. ഡോ. കെ.എ. ശ്രീവിലാസൻ, ഡോ. അശോക് ആന്റണി, ഡോ.കെ. സുദർശൻ, ഡോ. എം.എൻ. മേനോൻ, ഡോ. അലക്സ് ഇട്ടിച്ചെറിയ, ഡോ. ടി.സി. വിഷ്ണു, ഡോ. അതുൽ ജോസഫ് മാനുവൽ, ഡോ. അശ്വിൻ കൃഷ്ണൻ അജിത്ത് തുടങ്ങിയവർ പ്രസംഗിക്കും.