ഡി.ഡി.യു.കെ.കെ ദശാബ്ദി ആഘോഷം
Friday 10 October 2025 12:50 AM IST
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ദീൻ ദയാൽ ഉപാദ്ധ്യായ കൗശൽ കേന്ദ്രയുടെ (ഡി.ഡി.യു.കെ.കെ) ദശാബ്ദി ആഘോഷ പരിപാടികളുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി നിർവഹിച്ചു. ഡി.ഡി.യു.കെ.കെ ഡയറക്ടർ ഡോ. സന്തോഷ് കുമാർ അദ്ധ്യക്ഷനായി. നായാരാ എനർജി ലിമിറ്റഡ് എക്‌സിക്യുട്ടീവ് ചെയർമാൻ പ്രസാദ് പണിക്കർ ഡിസൈനിയൽ സുവനീർ പ്രകാശനം നടത്തി. കുസാറ്റ് രജിസ്ട്രാർ ഡോ. എ.യു. അരുൺ, ഡി.ഡി.യു.കെ.കെയുടെ മുൻ ഡയറക്ടർ ഡോ. കെ.എ. സക്കറിയ, എസ്.ആർ. നായർ, ഡോ. രഞ്ജിത് രാജ്, ജിനോ പി. ജോൺ, ഡോ.എൻ. മനോജ്, ദേവകി ആർ. മേനോൻ എന്നിവർ സംസാരിച്ചു.