ഗാസ്ട്രോ എന്ററോളജി സംഘടന അപലപിച്ചു
Friday 10 October 2025 1:07 AM IST
കൊച്ചി: താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വധിക്കാൻ ശ്രമിച്ചതിനെ ഇന്ത്യൻ സൊസൈറ്റി ഒഫ് ഗാസ്ട്രോ എന്ററോളജി കേരള ചാപ്റ്റർ അപലപിച്ചു. സമൂഹ നന്മയ്ക്കായി പ്രവർത്തിക്കുന്നവരാണ് ഡോക്ടർമാർ.
ലഭ്യമായ സൗകര്യങ്ങളിൽ മികച്ച ചികിത്സ നൽകാനാണ് എല്ലാക്കാലവും സംസ്ഥാനത്തെ ഡോക്ടർമാർ ശ്രമിക്കുന്നത്. ആശുപത്രിയിൽ ആക്രമണം നടത്തുന്നതും ഡോക്ടർമാരെ വധിക്കാൻ മുതിരുന്നതും അംഗീകരിക്കാൻ സാധിക്കില്ല. ഇത്തരം പ്രവണതയ്ക്കെതിരെ പരിഷ്‌കൃത സമൂഹം ഒറ്റക്കെട്ടായി രംഗത്തെത്തണമെന്ന് കേരള ചാപ്റ്റർ പ്രസിഡന്റ് ഡോ. എസ്. ഇസ്മായിൽ, സെക്രട്ടറി ഡോ. എം. രമേശ്, മീഡിയ കോ ഓർഡിനേറ്റർ ഡോ. രാജീവ് ജയദേവൻ എന്നിവർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.