അവലോകന യോഗം ചേർന്നു
Friday 10 October 2025 12:16 AM IST
കാക്കനാട്: അർജന്റീന ഫുട്‌ബാൾ ടീമിന്റെ കൊച്ചിയിലെ മത്സരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകൾ അവലോകനം ചെയ്യാൻ കളക്ടർ ജി. പ്രിയങ്കയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റ് സ്പാർക്ക് ഹാളിൽ യോഗം ചേർന്നു. നവംബർ മാസം ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയം ലോകോത്തര നിലവാരത്തിൽ ഉയർത്തുന്നതിനായുള്ള അറ്റകുറ്റപ്പണികളുടെ പുരോഗതി യോഗം വിലയിരുത്തി.
എല്ലാ വകുപ്പുകളും ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും വേഗത്തിൽ മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നും കളക്ടർ നിർദ്ദേശിച്ചു. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ, സബ് കളക്ടർ ഗ്രന്ഥേ സായി കൃഷ്ണ, റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത, ഡി.സി.പി അശ്വതി ജിജി തുടങ്ങിയവർ പങ്കെടുത്തു.