വിജയാഘോഷ റാലി നടത്തി
Friday 10 October 2025 12:54 AM IST
കുന്ദമംഗലം: ഉപജില്ല കായികമേളയിൽ എൽ.പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കുന്ദമംഗലം എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികളും പി.ടി.എ കമ്മിറ്റിയും വിജയാഘോഷ റാലി നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ, ചന്ദ്രൻ തിരുവലത്ത്, നിഷ ചോലക്ക മണ്ണിൽ, സി.പി രമേശൻ, എം എം സുധീഷ് കുമാർ എന്നിവർ വിജയികളെ അനുമോദിച്ചു. പ്രധാനാദ്ധ്യാപകൻ എം. ഷാജു ,പി.ടി.എ പ്രസിഡന്റ് കെ.കെ ഷമീൽ, അബ്ദുൽ ഷഫീഖ്, അബ്ദുൽ സലാം, പി അഭിലാഷ് , കെ.പി റഷീദ്, പി സക്കീർ ഹുസൈൻ, കെ.സുജീറ, കെ.അനുപമ, കെ.ടി.മുജീബുദ്ധീൻ, മുജീബ് റഹ്മാൻ , ഷറീന,നൗഷിബ, ഹബീബ, മുബീന, ഷബാന നേതൃത്വം നൽകി.