കേഡറ്റ് സംഘത്തിന് യാത്രയയപ്പ് നൽകി
Friday 10 October 2025 12:58 AM IST
വടകര: ലഹരി വിരുദ്ധ ബോധവത്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി,ആയഞ്ചേരി റഹ് മാനിയ ഹയർ സെക്കൻഡറി സ്കൂൾ, വിമുക്തി കേഡറ്റ് പദ്ധതിയുടെ പ്രോജക്ട് സംസ്ഥാന വിദ്യാഭ്യാസമന്ത്രിക്ക് നൽകും. ഇതിനായി തിരുവനന്തപുരത്തേക്ക് 17 അംഗ വിദ്യാർത്ഥി, അദ്ധ്യാപക സംഘം പുറപ്പെട്ടു. വടകര എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇവർക്ക് യാത്രയപ്പ് നൽകി.വടകര എക്സൈസ് ഇൻസ്പെക്ടർ എം.അനുശ്രീ ഉദ്ഘാടനം ചെയ്തു. എല്ലാ സ്കൂളുകളിലേക്കും പദ്ധതി വ്യാപിപ്പിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. ഇതിന്റെ ഭാഗമായി നിയമസഭ, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയസ്ഥാപനങ്ങൾ സന്ദർശിക്കും. പി കെ ജസ്മിന അദ്ധ്യക്ഷത വഹിച്ചു. പി. കെ. അസീസ്., എ. ടി., കെ നസീർ.,സാരംഗ്. എസ്, , മുനീർ രാമത്ത് പ്രസംഗിച്ചു.