തൊഴിൽമേള സംഘടിപ്പിച്ചു
Friday 10 October 2025 12:05 AM IST
ഫറോക്ക്: അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിജ്ഞാനകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി ഫറോക്ക് നഗരസഭയിൽ തൊഴിൽ ദാതാക്കളെയും തൊഴിലന്വേഷകരേയും വിവിധ ഏജൻസികളെയും ഉൾപ്പെടുത്തി തൊഴിൽമേള സംഘടിപ്പിച്ചു. ഫറോക്ക് നഗരസഭ ചെയർമാൻ എൻ. സി അബ്ദുൾ റസാഖ് ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർ പേഴ്സൺ റീജ അദ്ധ്യക്ഷത വഹിച്ചു . കെ കുമാരൻ, കെ വി അഷറഫ്, താഹിറ, സുലൈഖ ബിജീഷ്, മജീദ്, നഗരസഭാ സെക്രട്ടറി കെ പി എം നവാസ്, ഷിനി, അരവിന്ദാക്ഷൻ പി.എം രാജൻ, സഷിത. എൻ, വിജ്ഞാന കേരളം ഇന്റേൺ അനർഘ എന്നിവർ പങ്കെടുത്തു.