ബോധവത്ക്കരണ സെമിനാർ
Friday 10 October 2025 12:09 AM IST
രാമനാട്ടുകര: ഫാറൂഖ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെയും ഫാറൂഖ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്. എസ് യൂണിറ്റിന്റെയും നേതൃത്വത്തിൽ" സൈബർ വെൽനെസ് ഡിജിറ്റൽ ശുചിത്വ സംസ്കാരം കെട്ടിപ്പടുക്കൽ" എന്ന വിഷയത്തിൽ നടത്തിയ ഡിജിറ്റൽ ഹൈജിൻ ബോധവത്‌കരണ സെമിനാർ ഫാറൂഖ് ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അഷ്‌റഫ് അലി പാണാലി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ്.സി അദ്ധ്യക്ഷത വഹിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിദഗ്ധൻ റസീം ഹാറൂൺ ക്ലാസിന് നേതൃത്വം നൽകി. മുഹമ്മദ് ശഫീഖ്, ഷാദിൽ എം, ഫാത്തിമത്ത് സക്കിയ, അദ്രിത,മുഹമ്മദ് റിഹാൻ സി, അസ്‌മിന എൻ പി, ഡിജോ ജോസ്, ആദില തസ്‌നിം എന്നിവർ പ്രസംഗിച്ചു.