ലൈഫ് ഫെസ്റ്റിവൽ സംഘടിപ്പിച്ചു
Friday 10 October 2025 12:12 AM IST
കുന്ദമംഗലം: കാരന്തൂർ മർകസ് റൈഹാൻ വാലി ലൈഫ് ഫെസ്റ്റിവൽ 'യൂഫോറിയ' സാഹിത്യകാരൻ കെ പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. കെ.പി റിൻഷാദ് കലാപ്രതിഭയും, സ്വബാഹ്, യാസീൻ കാവനൂർ എന്നിവർ സർഗ പ്രതിഭയും നൂറു മുഹമ്മദ് സ്റ്റാർ ഓഫ് ദി മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു. അക്ബർ ബാദുഷ സഖാഫി, സിപി സിറാജുദ്ദീൻ സഖാഫി, സഈദ് ശാമിൽ ഇർഫാനി, ഇസ്മാഈൽ മദനി, ഉബൈദുല്ല സഖാഫി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അഡ്വ. മുഹമ്മദ് ശരീഫ്, കെകെ.ഷമീം, സി കെ മുഹമ്മദ് ഇരിങ്ങണ്ണൂർ, ബഷീർ, മൂസക്കോയ, ശമീർ അസ്ഹരി, ആശിഖ് സഖാഫി മാമ്പുഴ, ഷിബിലി കണ്ണൂർ, അൽ അബീൻ കൊല്ലം പ്രസംഗിച്ചു.