എൻ.ഐ.ടിക്ക് ഇരട്ടവിജയം

Friday 10 October 2025 12:18 AM IST
ജംഷഡ്പൂരിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ എൻ.ഐ.ടി. ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ കിരീടം നേടിയ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ്ടീം.

കുന്ദമംഗലം: എൻ.ഐ.ടി. ജംഷഡ്പൂരിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ എൻ.ഐ.ടി. ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പുരുഷ-വനിതാ വിഭാഗങ്ങളിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കാലിക്കറ്റ് (എൻ.ഐ.ടി.) ഇരട്ടവിജയം സ്വന്തമാക്കി. എൻ.ഐ.ടി.കെ യിലെ കെ.ജസിൽ പുരുഷ വിഭാഗത്തിലെ മികച്ച ഗോൾകീപ്പർ ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇതാദ്യമായാണ് എൻ.ഐ.ടി.കെ വനിതാ ടീം കിരീടം സ്വന്തമാക്കുന്നത്. ക്രിസ്റ്റിന ബെവിൻ വനിതാ വിഭാഗത്തിലെ മികച്ച ഗോൾകീപ്പർ പുരസ്കാരത്തിന് അർഹയായി. കോച്ചുമാരായ നവാസ് റഹ്മാൻ, സി ആർ സുധീപ് എന്നിവരുടെയും, അഡ്മിനിസ്ട്രേറ്റീവ് പിന്തുണ നൽകിയ എം.എസ്.സുനിൽ,ധനേഷ് റാംബത്ത് എന്നിവരുടെയും മികച്ച സംഭാവന ഈ കിരീട നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചതായി എൻ.ഐ.ടി.കെ അധികൃതർ അറിയിച്ചു.