അഞ്ച് കിലോഗ്രാം കഞ്ചാവുമായി ഒഡീഷ സ്വദേശി പിടിയിൽ

Friday 10 October 2025 1:25 AM IST
ജക്കാബ ഡിഗൽ

ആലുവ: അഞ്ച് കിലോഗ്രാം കഞ്ചാവുമായി ഒഡിഷ കണ്ഡമാൽ സ്വദേശി ജക്കാബ ഡിഗലിനെ (19) ആലുവ പൊലീസ് അറസ്റ്റുചെയ്തു. പൈപ്പുലൈൻ റോഡിൽ കഞ്ചാവ് വില്പനയ്ക്കെത്തിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഒഡീഷയിൽനിന്ന് കിലോയ്ക്ക് 2500രൂപനിരക്കിൽ വാങ്ങി പത്തിരട്ടി വിലയ്ക്കാണ് ഇവിടെ വില്പന നടത്തുന്നത്. ട്രെയിനിലാണ് കഞ്ചാവ് ഇവിടെ എത്തിച്ചത്. കുറച്ചു നാളുകളായി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഡിവൈ.എസ്.പി ടി.ആർ. രാജേഷ്, ഇൻസ്പെക്ടർ വി.എം. കേഴ്സൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.