മന്ത്രി പി.രാജീവ് ഇന്നലെ പാസാക്കിയത് 5 ബില്ല്

Friday 10 October 2025 12:00 AM IST

തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ സമ്മേളനം ഒരു ദിവസം മുമ്പേ പിരിഞ്ഞതോടെ അവസാനദിവസം ചരിത്രനേട്ടമാക്കി മന്ത്രി പി.രാജീവ്. 5 ബില്ലുകളാണ് മന്ത്രി രാജീവ് അവതരിപ്പിച്ച് ഇന്നലെ പാസാക്കിയത്.നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു മന്ത്രി 5 ബില്ലുകൾ ഒരുമിച്ച് അവതരിപ്പിച്ച് പാസാക്കുന്നത്.

രണ്ടാം പിണറായി സർക്കാരിന്റെ സുപ്രധാന ബില്ലായ ഏക കിടപ്പാട സംരക്ഷണ ബിൽ, കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗര വികസനവും ഭേദഗതി ബിൽ, മലയാള ഭാഷാബിൽ, പൊതുസേവനാവകാശ ബിൽ, ഡിജിറ്റൽ ശാസ്ത്ര സാങ്കേതിക നൂതനവിദ്യ സർവകലാശാല (ഭേദഗതി) ബിൽ എന്നിവയാണ് മന്ത്രി രാജീവ് അവതരിപ്പിച്ചത്. മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന്റെ ചുമതലയിലുള്ള മറ്റ് വകുപ്പുകളിലെ ബില്ലുകളും ഇതിൽ ഉൾപ്പെടുന്നു.

ഏക കിടപ്പാടം പണയപ്പെടുത്തി വായ്പയെടുക്കുകയും തിരിച്ചടവ് മുടങ്ങിയതുമൂലം പണയപ്പെടുത്തിയ കിടപ്പാടം നഷ്ടപ്പെട്ട് കുടുംബങ്ങൾ കുടിയിറക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഒഴിവാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതാണ് ഏക കിടപ്പാട സംരക്ഷണ ബിൽ.

സ​ഭ​ ​സ​മ്മേ​ളി​ച്ച​ത് 11​ ​ദി​വ​സം, പാ​സാ​ക്കി​യ​ത് 21​ ​ബി​ല്ലു​കൾ

തി​രു​വ​ന​ന്ത​പു​രം​:​ ​പ​തി​ന​ഞ്ചാം​ ​നി​യ​മ​സ​ഭ​യു​ടെ​ ​പ​തി​നാ​ലാം​ ​സ​മ്മേ​ള​നം​ ​പാ​സാ​ക്കി​യ​ത് 21​ ​ബി​ല്ലു​ക​ൾ.​ ​സെ​പ്തം​ബ​ർ​ 15​ ​ന് ​തു​ട​ങ്ങി​യ​ ​സ​ഭ​ ​ഇ​ന്ന​ലെ​ ​അ​നി​ശ്ചി​ത​ ​കാ​ല​ത്തേ​ക്ക് ​പി​രി​ഞ്ഞു. സെ​ല​ക്ട് ​ക​മ്മി​റ്റി​യു​ടെ​ ​പ​രി​ഗ​ണ​ന​ ​പൂ​ർ​ത്തീ​ക​രി​ച്ചു​വ​ന്ന​ 2023​ലെ​ ​കേ​ര​ള​ ​പൊ​തു​രേ​ഖ​ ​ബി​ല്ലും​ 2025​-26​ ​വ​ർ​ഷ​ത്തെ​ ​ബ​ഡ്ജ​റ്റി​ലെ​ ​ഉ​പ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ക​ളെ​ ​സം​ബ​ന്ധി​ച്ച​ ​ധ​ന​വി​നി​യോ​ഗ​ ​ബി​ല്ലും​ ​ഉ​ൾ​പ്പെ​ടെ​യാ​ണ് 21​ ​ബി​ല്ലു​ക​ൾ​ ​പാ​സാ​ക്കി​യ​ത്.​ 2025​ലെ​ ​കേ​ര​ള​ ​ഏ​ക​ ​കി​ട​പ്പാ​ടം​ ​സം​ര​ക്ഷ​ണ​ ​ബി​ൽ,​ 2025​ലെ​ ​കേ​ര​ള​ ​സ്വ​കാ​ര്യ​ ​കൈ​വ​ശ​ത്തി​ലു​ള്ള​ ​അ​ധി​ക​ഭൂ​മി​ ​(​ക്ര​മ​വ​ത്ക​ര​ണ​)​ ​ബി​ൽ,​ 2025​ലെ​ ​കേ​ര​ള​ ​വ​ന​ ​(​ഭേ​ദ​ഗ​തി​)​ ​ബി​ൽ,​ 2025​ലെ​ ​വ​ന്യ​ജീ​വി​ ​സം​ര​ക്ഷ​ണം​ ​(​കേ​ര​ള​ ​ഭേ​ദ​ഗ​തി​)​ ​ബി​ൽ,​ 2025​ലെ​ ​മ​ല​യാ​ള​ഭാ​ഷാ​ ​ബി​ൽ തു​ട​ങ്ങി​യ​വ​ ​ഇ​തി​ലു​ൾ​പ്പെ​ടു​ന്നു. ച​ട്ടം​ 50​ ​പ്ര​കാ​ര​മു​ള്ള​ ​നാ​ല് ​അ​ടി​യ​ന്ത​ര​ ​പ്ര​മേ​യ​ ​നോ​ട്ടീ​സു​ക​ൾ​ ​സ​ഭ​ ​പ​രി​ഗ​ണി​ച്ച​തി​ൽ​ ​നാ​ലും​ ​ച​ർ​ച്ച​ ​ചെ​യ്യാ​ൻ​ ​സ​ർ​ക്കാ​ർ​ ​സ​ന്ന​ദ്ധ​മാ​യി.​ 15​ ​ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലു​ക​ളും​ 83​ ​സ​ബ്മി​ഷ​നു​ക​ളും​ ​അ​വ​ത​രി​പ്പി​ച്ചു.