മുഖ്യമന്ത്രിയുടെ ഗൾഫ് പര്യടനം 16 മുതൽ
Friday 10 October 2025 12:10 AM IST
തിരുവനന്തപുരം: മൂന്നാഴ്ചക്കാലം നീണ്ടുനിൽക്കുന്ന ഗൾഫ് പര്യടനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ 16ന് പുറപ്പെടുമെന്ന് വിവരം. യാത്രാ ഷെഡ്യൂൾ പുറത്തുവിട്ടിട്ടില്ല. നവംബർ ഒൻപത് വരെ പര്യടനം നീണ്ടേക്കും. ബഹ്റൈനിൽ നിന്നാണ് തുടക്കം.17ന് സൗദി, ദമാം, 18ന് ജിദ്ദ, 19ന് റിയാദ് എന്നിവിടങ്ങൾ സന്ദർശിച്ചശേഷം 24നും 25നും ഒമാനിലെത്തും. ഖത്തർ, കുവൈറ്റ്, അബുദാബി എന്നിവിടങ്ങളും സന്ദർശിക്കും. മലയാളം മിഷനുമായി ബന്ധപ്പെട്ട പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രി സജി ചെറിയാനും അനുഗമിക്കും.