ഓർമിക്കാൻ
1.SWAYAM രജിസ്ട്രേഷൻ:- SWAYAM ജൂലായ് സെമസ്റ്റർ പരീക്ഷയ്ക് 30 വരെ രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: swayam.nta.ac.in.
2.നഴ്സിംഗ് എൻ.ആർ.ഐ അലോട്ട്മെന്റ്:-ബി.എസ്‌സി നഴ്‌സിംഗ്, ബി.എ.എസ്.എൽ.പി കോഴ്സുകളിൽ എൻ.ആർ.ഐ ക്വോട്ടയിൽ പ്രവേശനത്തിനുള്ള അലോട്ട്മെന്റ് 13ന് www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിക്കും.ഓപ്ഷനുകൾ 12ന് വൈകിട്ട് നാലുവരെ നൽകാം.അലോട്ട്മെന്റ് ലഭിക്കുന്നവർ 15നകം കോളേജുകളിൽ പ്രവേശനം നേടണം. വിവരങ്ങൾക്ക്:www.lbscentre.kerala.gov.in,0471-2560361, 362, 363, 364.
3.എം.ബി.ബി.എസ് സീറ്റ് വർധന:- ഇ.എസ്.ഐ. കോർപ്പറേഷൻ മെഡിക്കൽ കോളേജ് കൊൽക്കത്ത (17 സീറ്റുകൾ), വി.എം.സി ഹോസ്പിറ്റൽ തിരുവള്ളൂർ തമിഴ്നാട് (50 സീറ്റുകൾ) എന്നിവിടങ്ങളിൽ എം.ബി.ബി.എസ് സീറ്റുകളിൽ വർധന. നീറ്റ് യു.ജി മൂന്നാം ഘട്ട അലോട്ടമെന്റിൽ ഈ സീറ്റുകളിലേക്കും അലോട്ട്മെന്റിന് വിദ്യാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. വെബ്സൈറ്റ്: https://mcc.nic.in/
4.എൽ.എൽ.എം: അന്തിമ കാറ്റഗറി ലിസ്റ്റ് :- 2025-26 അധ്യയന വർഷത്തെ എൽ.എൽ.എം കോഴ്‌സ് പ്രവേശനത്തിനുള്ള അന്തിമ കാറ്റഗറി ലിസ്റ്റ് www.cee kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.