റാന്നിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
റാന്നി: ശബരിമലയിലെ സ്വർണക്കൊള്ള വിവാദത്തിൽ സംസ്ഥാന സർക്കാരിനും തിരുവിതാംകൂർ ദേവസ്വം ബോർഡിനുമെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ റിമാൻഡ് ചെയ്തതിനെതിരെ യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇട്ടിയപ്പാറയിൽ പ്രകടനവും യോഗവും നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സിബി താഴത്തില്ലത്ത് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ അദ്ധ്യക്ഷത വഹിച്ചു.പ്രവീൺ രാജ് രാമൻ, പ്രമോദ് മന്ദമരുതി, ജെറിൻ പ്ലാച്ചേരിൽ, ജെവിൻ കാവുങ്കൽ, ഷിജോ ചേന്നമല, പ്രദീപ് ഓലിക്കൽ, അരുൺ വെള്ളയിൽ, ഷിനു വടശ്ശേരിക്കര, അജയ് കൊടികുളം, അനിയൻ വളയനാട്, പ്രഭു രാജ്, ബിജു മഴുവഞ്ചേരിൽ, നിധിൻ വർഗീസ്, ബിജു സൈമൺ,ജോസഫ് കാക്കാനംപള്ളിൽ, നിധിൻ വർഗീസ്,എബൽ പുല്ലംപള്ളിൽ, വിഷ്ണു കുമാർ, സുനോജ് മാളിയ്ക്കൽ, ഷോബിൻ സുനിൽ, സന്തോഷ് കീച്ചേരിൽ, ജോയി വാലയിൽ എന്നിവർ പ്രസംഗിച്ചു.