എൻ.ജി.ഒ. യൂണിയൻ ആഹ്ലാദപ്രകടനം

Thursday 09 October 2025 11:15 PM IST

പത്തനംതിട്ട : സംസ്ഥാനത്തേ വിവിധ ആരോഗ്യ സ്ഥാപനങ്ങളിലും ആരോഗ്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലും പുതിയ തസ്തികകൾ സൃഷ്ടിച്ച മന്ത്രിസഭാ യോഗ തീരുമാനത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് കേരള എൻ.ജി.ഒ യൂണിയന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. കണ്ണൂർ പരിയാരം സഹകരണ മെഡിക്കൽ കോളേജിൽ നിന്നും ഏറ്റെടുത്ത 237 മിനി സ്റ്റീരിയൽ എൻജിനീയറിംഗ് വിഭാഗം ജീവനക്കാരെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലേക്ക് ആഗിരണം ചെയ്ത് സംസ്ഥാന സർക്കാർ ജീവനക്കാരാക്കി മാറ്റി. കൂടാതെ 22 തസ്തിക വാനിഷിംഗ് കാറ്റഗറിയായി കണക്കാക്കി അനുവദിക്കും. വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങൾ ആരംഭിക്കുന്നതിനായി 15 അദ്ധ്യാപക തസ്തികകൾ സൃഷ്ടിച്ചു. വർക്കല ഗവ: യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ 5 തസ്തികകൾ സൃഷ്ടിച്ചു. അത്യാവശ്യമുള്ള ബാക്കി തസ്തികകൾ നാഷണൽ ആയുഷ് മിഷൻ വഴിയോ കരാർ വ്യവസ്ഥ പ്രകാരമോ താത്കാലികമായി നിയമിക്കുന്നതിനും മന്ത്രിസഭ അനുമതി നൽകി. ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാർ കോന്നി മെഡിക്കൽ കോളേജിന് മുന്നിലാണ് പ്രകടനം നടത്തിയത് . യൂണിയൻ ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം കെ.സതീഷ് കുമാർ, എം.എൻ.ഗീത, കെ.എസ്.സജിത് കുമാർ എന്നിവർ സംസാരിച്ചു.