നീറ്റ് യു.ജി കൗൺസിലിംഗ് ഷെഡ്യൂൾ പുതുക്കി

Friday 10 October 2025 12:15 AM IST

കൊച്ചി:നീറ്റ് യു.ജി അടിസ്ഥാനത്തിൽ നടക്കുന്ന എം.ബി.ബി.എസ് പ്രവേശന കൗൺസിലിംഗ് ഷെഡ്യൂളിൽ

മെഡിക്കൽ കൗൺസിലിംഗ് കമ്മിറ്റി (MCC)വീണ്ടും മാറ്റം വരുത്തി.പുതിയ മാർഗനിർദേശമനുസരിച്ച് മൂന്നാം റൗണ്ട് പ്രവേശനത്തിനുള്ള ആൾ ഇന്ത്യ ക്വാട്ടാ രജിസ്ട്രേഷൻ,ചോയ്സ് ഫില്ലിംഗ്,ഫീസടയ്ക്കൽ എന്നിവ 10വരെ നടത്താം.21ന് മുൻപ് അലോട്ട്മെന്റ് ലഭിക്കുന്ന സ്ഥാപനത്തിൽ പ്രവേശനം നേടണം.24 മുതൽ 31 വരെയാണ് സ്ട്രേ വേക്കൻസി റൗണ്ട്.നവംബർ 7ന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടണം.സംസ്ഥാന തലത്തിൽ 10 മുതൽ 21 വരെയാണ് മൂന്നാം റൗണ്ട് അലോട്ട്മെന്റ് നടപടികൾ.അലോട്ട്മെന്റ് ലഭിക്കുന്നവർ 27ന് മുമ്പ് പ്രവേശനം നേടണം.29 മുതൽ നവംബർ 3 വരെയാണ് സ്ട്രേ വേക്കൻസി റൗണ്ട്.നവംബർ 7ന് മുമ്പ് ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശനം നേടണം.വിശദ വിവരങ്ങൾക്ക് https://mcc.nic.in/ കാണുക.