എം.ജി സർവകലാശാല

Friday 10 October 2025 12:16 AM IST

പരീക്ഷയ്ക്ക് അപേക്ഷിക്കാം മൂന്നാം സെമസ്റ്റർ എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ല്യു, എം.എ.ജെ.എം.സി, എം.ടി.ടി.എം, എം.എച്ച്.എം (സി.എസ്.എസ് 2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മൂന്നാം സെമസ്റ്റർ എം.എൽ.ഐ.എസി (2024 അഡ്മിഷൻ റഗുലർ,2020 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മൂന്നാം സെമസ്റ്റർ എം.എഫ്.എ (2024 അഡ്മിഷൻ റഗുലർ) നവംബർ 2025 പരീക്ഷകൾക്ക് 27 വരെ അപേക്ഷിക്കാം.

പരീക്ഷാ ഫലം രണ്ടാം സെമസ്റ്റർ എം.എസ്.സി ഫിഷറി ബയോളജി ആൻഡ് അക്വാകൾചർ (പി.ജി.സി.എസ്.എസ്) (2024 അഡ്മിഷൻ റഗുലർ,2023 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019 മുതൽ 2023 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്) മെയ് 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരശോധനയ്ക്കും 22 വരെ അപേക്ഷിക്കാം.

പ്രാക്ടിക്കൽ മൂന്നാം സെമസ്റ്റർ ബി.എഡ് (2024 അഡ്മിഷൻ റഗുലർ) ഒക്ടോബർ 2025 പരീക്ഷയുടെ പ്രാക്ടിക്കൽ 15 മുതൽ 30 വരെ തീയതികളിൽ നടക്കും.