നഴ്സിംഗ് അലോട്ട്മെന്റ്

Friday 10 October 2025 12:16 AM IST

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിൽ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്‌മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. 10നകം ഓൺലൈനായോ ഫെഡറൽ ബാങ്കിന്റെ ശാഖകളിലോ ഫീസടയ്ക്കണം. 15നകം കോളേജുകളിൽ പ്രവേശനം നേടണം. ഫീസടയ്ക്കാത്തവർക്ക് അലോട്ട്‌മെന്റ് നഷ്ടപ്പെടും. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.