വീട് കുത്തിത്തുറന്ന് മോഷണം പത്തുലക്ഷത്തോളം രൂപ നഷ്ടം

Thursday 09 October 2025 11:18 PM IST

റാന്നി: നാറാണംമൂഴി മൂക്കത്ത് , വീട് കുത്തിത്തുറന്ന് മോഷണം . പത്ത് ലക്ഷത്തോളം രൂപയുടെ സ്വർണവും മാറ്റ് വസ്തുക്കളും നഷ്ടപ്പെട്ടു. നാറാണംമൂഴി എരുത്തിക്കൽ ആദർശ്.ആർ, രഘുനാഥിന്റെ വീട്ടിലാണ് ചൊവ്വാഴ്ച രാത്രിയിൽ മോഷണം നടന്നത്. ആദർശും ഭാര്യ സൗമ്യയും വിദേശത്താണ്. വീട്ടിലുള്ള മറ്റുള്ളവർ വീട് പൂട്ടി ഗുരുവായൂർ ദർശനത്തിനു പോയ സമയത്താണ് മോഷണം . കമ്പിപോലുള്ള വസ്തു ഉപയോഗിച്ച് വീടിന്റെ മുന്നിലെ വാതിൽ, തള്ളി കതകിന് നാശം വരുത്തിയാണ് കള്ളൻ അകത്തുകടന്നത്. അലമാരിയിൽ സൂക്ഷിച്ചിരുന്ന സ്വർണാഭണങ്ങളും, രണ്ട് നിലവിളക്കും, ഒരു ആറന്മുള കണ്ണാടിയുമാണ് മോഷ്ടിച്ചത്. ഗുരുവായൂർ ദർശനം കഴിഞ്ഞ് ബുധനാഴ്ച വൈകിട്ട് 5.30 ടെ കുടുംബം വീട്ടിൽ എത്തിയപ്പോഴാണ് വാതിൽ തുറന്നുകിടക്കുന്നത് കണ്ടത്.. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങളും മറ്റ് സാധനങ്ങളും മോഷണം പോയെന്ന് കണ്ടെത്തിയത്. പെരുനാട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ഫോറൻസിക് വിഭാഗവും, ഡോഗ് സ്‌കോഡും പരിശോധന നടത്തി, പെരുനാട് സി.ഐ ജി. വിഷ്ണു, എസ്.ഐമാരായ രവീന്ദ്രൻ എ.ആർ, അച്ചൻകുഞ്ഞ്, സി.പി.ഓ മാരായ പ്രസാദ്, അനന്ദു ഹരിദാസ് എന്നിവരാണ് കേസന്വേഷണത്തിന് നേതൃത്വം നൽകുന്നത് . വിദേശത്ത് ജോലി ചെയ്യുന്ന ആദർശും, ഭാര്യ സൗമ്യയും അടുത്ത ശനിയാഴ്ച്ച മടങ്ങാനിരിക്കുമ്പോഴാണ് മോഷണം നടന്നത്.