ആദരിച്ചു
Thursday 09 October 2025 11:20 PM IST
റാന്നി: റാന്നി ഉപജില്ലയിലെ ബി.പി.സി ഷാജി എ. സലാമിനെ റാന്നി ഗ്രാമ പഞ്ചായത്ത് ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. പ്രകാശ് ഉപഹാരം നൽകി. വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഗീത സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭ ചാർളി, അജിമോൻ പുതുശ്ശേരിമല, സന്ധ്യാദേവി, സിന്ധു സഞ്ജയൻ,മന്ദിരം രവീന്ദ്രൻ, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് കെ. വർക്കി,എം.എസ് എച്ച്.എസ്.എസ് പ്രഥമാദ്ധ്യാപകൻ ബിനോയ് കെ. ഏബ്രഹാം, സി.പി. സുനിൽ, അനില കെ. ബിനു, കൃഷ്ണകുമാരി, പ്രിയ അലക്സ്, രാജീവ് എം. ആർ, വിനില വി. പണിക്കർ, അധ്യാപകൻ അരുൺ കുമാർ എന്നിവർ സംസാരിച്ചു.