പ്രതിഷേധ പ്രകടനം
Thursday 09 October 2025 11:23 PM IST
അടൂർ : ശബരിമലയിലെ സ്വർണക്കൊള്ളയെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അടൂർ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിജു വർഗീസ് ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കൽ, സംസ്ഥാന ജനറൽ സെക്രട്ടറി റിനോ പി രാജൻ, മുൻ നഗരസഭ ചെയർമാൻ ബാബു ദിവാകരൻ, റോബിൻ ജോർജ്, ബിബിൻ ബി ബാബു, അനീഷ്,ഫെന്നി നയനാൻ,ബിനിൽ ബിനു,വിഷ്ണു, ആനന്ദഗോപൻ,അരുൺ കെപി എന്നിവർ സംസാരിച്ചു