ഓപ്പൺ യൂണിവേഴ്സിറ്റി പരീക്ഷാഫലം

Friday 10 October 2025 12:23 AM IST

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ നാലാം ബാച്ച് രണ്ടാം സെമസ്റ്റർ യു.ജി ബി.സി.എ (2024- ജനുവരി അഡ്മിഷൻ) പ്രോഗ്രാമിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.inലും സ്റ്റുഡന്റ് പോർട്ടൽ ലോഗിനിലും ലഭിക്കും.അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്തവരുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല.കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ വെബ്‌സൈറ്റിൽ ലഭിക്കും.സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് യൂണിവേഴ്സിറ്റി അറിയിപ്പ് ലഭിച്ചശേഷം ഡൗൺലോഡ് ചെയ്യാം.