കൊയ്ത്തുത്സവം
Friday 10 October 2025 1:34 AM IST
ശ്രീകൃഷ്ണപുരം: ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെയും, ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡിന്റെയും ആഭിമുഖ്യത്തിൽ കൊയ്ത്തുത്സവം നടത്തി. വെങ്കലം പാടശേഖരത്തിൽ 75 സെന്റ്സ്ഥലത്താണ് ജ്യോതി നെൽവിത്ത് ഇറക്കി വിളവെടുത്തത്. ജൈവ നെൽകൃഷിയാണ് ചെയ്തത്. ജൈവ വളങ്ങളെ മാത്രം പ്രയോജനപ്പെടുത്തിയാണ് നെല്ല് വിളയിച്ചത്. കൊയ്ത്തുത്സവം പ്രിൻസിപ്പൽ പി.എസ്.ആര്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ജി.മോഹനകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ദ്വാരകനാഥൻ, ജൈവകർഷകൻ സുരേഷ്, പി.ടി.എ അംഗങ്ങളായ എ.മുരളീധരൻ, കെ.നാസർ, സി.നാരായണൻ, എം.ചാമി, അദ്ധ്യാപകരായ പി.ആർ.സന്തോഷ് , ഇ.ബാലകൃഷ്ണൻ എന്നിവർ പങ്കെടുത്തു.