കെട്ടിടം ഉദ്ഘാടനം ചെയ്തു

Friday 10 October 2025 1:37 AM IST
കൊഴിഞ്ഞാമ്പാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ബ്ലോക്ക് ഹെൽത്ത് യൂണിറ്റ് കെട്ടിടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രി(കൊഴിഞ്ഞാമ്പാറ സാമൂഹിക ആരോഗ്യ കേന്ദ്രം) ബ്ലോക്ക് ഹെൽത്ത് യൂണിറ്റ് കെട്ടിടം ചിറ്റൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സുജാത ഉദ്ഘാടനം ചെയ്തു. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡന്റ് എം.സതീഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിന്ധു, ജില്ലാ ഡെപ്യൂട്ടി ഡി.എം.ഒ, ഡോ. ബിന്ദു എം.ചാന്ദിനി, എച്ച്.എം.സി മെമ്പർ എ.മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ.മണികുമാർ സ്വാഗതം പറഞ്ഞു.