യുവാവ് അറസ്റ്റിൽ
Friday 10 October 2025 12:50 AM IST
കരുനാഗപ്പളി: മദ്യം സ്കൂട്ടറിൽ കൊണ്ടുനടന്ന് വിറ്റുവന്ന യുവാവ് അറസ്റ്റിൽ. ചവറ ചെറുശേരി ഭാഗം പേരപ്പാടിൽ വീട്ടിൽ ബേബി കുമാറിനെയാണ് (38) കരുനാഗപ്പള്ളി എക്സൈസ് അറസ്റ്റ് ചെയ്തത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. ശങ്കരമംഗലത്തിന് പടിഞ്ഞാറ് കുന്നുവീട്ടിൽ ക്ഷേത്രത്തിന് സമീപവും പരിസര പ്രദേശങ്ങളിലും മദ്യ വില്പന നടത്തുന്നതിനിടയിലാണ് യുവാവ് എക്സൈസിന്റെ പിടിയിലായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 22 കുപ്പി മദ്യവും പിടിച്ചെടുത്തു. അസി.എക്സൈസ് ഇൻസ്പെക്ടർ എബിമോന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സിവിൽ എക്സൈസ് ഓഫീസർമാരായ കിഷോർ ഗോഡ്വിൻ, വനിത സിവിൽ ഓഫീസർ മോളി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു. റിമാൻഡ് ചെയ്തു.