കാഷ്യൂ ഉത്പന്നങ്ങൾക്ക് 30% ഡിസ്കൗണ്ട്
Friday 10 October 2025 12:53 AM IST
കൊല്ലം: കാഷ്യൂ കോൺക്ലേവും ദീപാവലിയും പ്രമാണിച്ച് കാഷ്യൂ കോർപ്പറേഷന്റെ കശുഅണ്ടി പരിപ്പിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾക്കും ആഭ്യന്തര വിപണിയിൽ ഓണം മുതൽ നൽകിവരുന്ന 30% വരെയുള്ള ഡിസ്കൗണ്ട് ഒക്‌ടോബർ 31വരെ തുടരും.
സി.ഡി.സി കാഷ്യൂസ് ബ്രാൻഡിന് പൊതുജനങ്ങളിൽ നിന്ന് ലഭിക്കുന്ന വലിയ സ്വീകാര്യത പരിഗണിച്ചാണ് ഡിസ്കൗണ്ട് നൽകാൻ തീരുമാനിച്ചതെന്ന് ചെയർമാൻ എസ്.ജയമോഹനും മാനേജിംഗ് ഡയറക്ടർ കെ.സുനിൽ ജോണും പറഞ്ഞു. കാഷ്യൂ കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ, ഫ്രാഞ്ചൈസികൾ, സഞ്ചരിക്കുന്ന വിപണന വാഹനം എന്നിവയിലൂടെ കശുഅണ്ടിപ്പരിപ്പും മൂല്യവർദ്ധിത ഉത്പന്നങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാകും. ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ പ്രസ്താവനയിൽ പറഞ്ഞു.