കാഷ്യൂ കോൺക്ലേവ് വിജയിപ്പിക്കും

Friday 10 October 2025 12:54 AM IST

കൊല്ലം: 14ന് നടക്കുന്ന കാഷ്യൂ കോൺക്ളേവിൽ സംസ്ഥാനത്തുടനീളമുള്ള കശുമാവ് കർഷകർ പങ്കെടുക്കുമെന്ന് കാഷ്യൂ സ്പെഷ്യൽ ഓഫീസറും കശുമാവ് കൃഷി വികസന ഏജൻസി ചെയർമാൻ ആൻഡ് സി.ഇ.ഒ കെ.ഷിരീഷ് അറിയിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സംസ്ഥാനത്തുടനീളം 22 ലക്ഷം തൈകൾ വിതരണം ചെയ്തു. ഓയിൽപാം ഇന്ത്യ ലിമിറ്റഡ്, റീഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ്, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ, വന വികസന കോർപ്പറേഷൻ എന്നിവയുടെ ഭൂമിയിലും നെട്ടുകാൽത്തേരി തുറന്ന ജയിൽ, സെട്രൽ ജയിൽ കണ്ണൂർ, വഖഫ് ബോർഡ് സ്ഥലങ്ങളിലും, നിരവധി സ്വകാര്യ എസ്റ്റേറ്റ് തോട്ടങ്ങളിലും കശുമാവ് കൃഷി ചെയ്യുന്നുണ്ട്. കോൺക്ലേവ് പാനൽ ചർച്ചയിൽ കൃഷി വ്യാപിപ്പിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും ഏജൻസി ചെയർമാൻ അറിയിച്ചു.