ജപ്തിയിൽ നിന്ന് ഒഴിവാക്കണം
Friday 10 October 2025 12:56 AM IST
കൊല്ലം: കിടപ്പാടം പണയപ്പെടുത്തി വായ്പയെടുത്ത് കടക്കെണിയിലായ വേടർ സമുദായം നേരിടുന്ന ജീപ്‌തി, ഇറക്കിവിടൽ ഭീഷണിക്ക് പരിഹാരം കാണണമെന്ന് കേരള വേടർ സമാജം സംസ്ഥാന പ്രസിഡന്റ് പട്ടംതുരുത്ത് ബാബു ആവശ്യപ്പെട്ടു. സമുദായം ദുരിതമേറിയ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പട്ടികജാതി കോർപ്പറേഷന്റെയും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെയും സഹകരണ സംഘങ്ങൾ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളുടെയും ജിപ്‌തി ഭീഷണിയാണ് നിലനിൽക്കുന്നത്. ദാരിദ്ര്യത്തിൽ കഴിയുന്ന സമുദായത്തിന്റെ അവസ്ഥ മനസിലാക്കി പത്ത് ലക്ഷത്തിൽ താഴെയുള്ള കടബാദ്ധ്യത സർക്കാർ ഏറ്റെടുത്ത് ഈടായി നൽകിയ പ്രമാണങ്ങൾ തിരിച്ചുകിട്ടാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകിയെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.