വി.എഫ്.എ അപ്ഗ്രഡേഷൻ ഉടൻ നടപ്പിലാക്കണം; കെ.ആർ.ഡി.എസ്.എ 

Friday 10 October 2025 1:40 AM IST

പെരിന്തൽമണ്ണ: വി.എഫ്.എ അപ്‌ഗ്രേഷൻ ഉടൻ നടപ്പിലാക്കണമെന്നും വില്ലേജ് ഓഫീസർ തസ്തിക ഡപ്യൂട്ടി തഹസിൽദാർ തസ്തികയിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളുണ്ടാകണമെന്നും കേരള റവന്യൂ ഡിപ്പാർട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷൻ പെരിന്തൽമണ്ണ മേഖല സമ്മളനം ആവശ്യപ്പെട്ടു. പെരിന്തൽമണ്ണ ടി.ടി.പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന മേഖലാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം ഷിജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എം.നിസാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജോയിന്റ് കൗൺസിൽ ജില്ലാ സെകട്ടറി എസ്‌.മോഹനൻ, കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് അനിൽ ജി.നായർ, ജില്ലാ ട്രഷറർ ഓമന ദാസ്, ജോയിന്റ് കൗൺസിൽ മേഖല സെക്രട്ടറി ആന്റണി എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ആർ. രതീഷ് മേഖലാ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സൈനുൽ ആബിദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.